ദൃശ്യത്തിലെ മോഹൻലാലിൻറെ ഇളയ മകളെ മലയാളികൾ അത്രവേഗം മറക്കില്ല. ബാലതാരമായെത്തി സിനിമയിൽ തിളങ്ങിയ എസ്തർ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായാണ് താരത്തെ കാണാനാകുക.
അതേസമയം, ഇത് നാല് മാസം മുൻപെടുത്ത ചിത്രങ്ങളാണെന്നും എസ്തർ പറയുന്നു. ഇപ്പോൾ തനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കവിളും വയറുമൊക്കെ ചാടി തടിച്ചുവെന്നും എസ്തർ പറയുന്നു.
അജി ജോൺ സംവിധാനം ചെയ്ത “നല്ലവൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അഭിനയരംഗത്തേക്കു കടന്നു വരുന്നത്. എന്നാൽ 2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ അഭിനയിച്ച എസ്തർ ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ ഒരുങ്ങുകയാണ്.