അധിക്ഷേപമല്ല നടത്തിയത് ഉപദേശം. ആത്മഹത്യാ പ്രേരണയായി കാണരുത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ പറയുന്ന കാര്യങ്ങളിൽ പ്രത്യാകിച്ച് തെറ്റ് പറ്റിയില്ലെന്ന വാദമുയർത്തി പിപി ദിവ്യ. അഴിമതി വിരുദ്ധപ്രവർത്തകയായ തനിക്ക് അഴിമതിയില്ലാതാക്കണം എന്നതായിരുന്നു ലക്ഷ്യം ; കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ ന്യയീകരണ ക്യാപ്സ്യൂളിറക്കി പിപി ദിവ്യ. കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യ ഹർജിക്ക് വേണ്ടിയുള്ള വാദത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എഡിഎമ്മിന്റെ പേരിൽ രണ്ട് പരാതികൾ കിട്ടി. അതിനാലാണ് പിപി ദിവ്യ പ്രതികരിച്ചത് . മുഖ്യമന്ത്രിയ്ക്ക് നൽകിയെന്ന് പറയുന്ന ടിവി പ്രശാന്തിന്റെ പരാതി പൊള്ളയെന്ന് തെളിവ് സഹിതം പുറത്ത് വന്നതാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് പിപി ദിവ്യയ്ക്ക് വേണ്ടി അഭിഭാഷകൻ കോടതിയിൽ ന്യായീകരണ ക്യാപ്സ്യൂളുമായി എത്തിയിരിക്കുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ വാചകം കടമെടുത്താണ് പിപി ദിവ്യക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ സംസാരിച്ചത്. തന്നെ അനൗദ്യോഗികമായാണ് പരിപാടിയിലേക്ക് കണ്ണൂർ കളക്ടർ ക്ഷണിച്ചതെന്നും , പരിപാടി നടക്കുന്ന ദിവസം താൻ അതുകൊണ്ടാണ് വന്നതെന്നും പിപി ദിവ്യ പറയുന്നു.
അതേ സമയം അഴിമതിക്കാരായ പ്രവർത്തകർ പലയിടങ്ങളിലും പ്രവർത്തിക്കുണ്ടെന്നും ചില ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണത ചൂണ്ടിക്കാണിക്കണമെന്നേ ഉണ്ടായിരുന്നുളളൂ എന്നും അതിന് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും വ്യക്തിഹത്യ ചെയ്യാൻ താൻ ശ്രമിച്ചില്ലെന്നുമാണ് പിപി ദിവ്യക്ക് വേണ്ടി അഭിഭാഷക പറയാൻ ശ്രമിക്കുന്നത്. അഴിമതിക്കെതിരെയാണ് താൻ പോരാടാൻ ശ്രമിച്ചതെന്നും , പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നത് ശരിയല്ലെന്നും താൻ അഴിമതി വിരുദ്ധപ്രവർത്തക പുരസ്കാരങ്ങൾ നേടിയ ആളാണെന്നും പി പി ദ്യവ്യയ്ക്ക് വേണ്ടി കോടതിൽ അഭിഭാഷകൻ വാദിച്ചു. പിപി ദിവ്യയുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് അംഗീകരിച്ച് കൊണ്ടായിരുന്നു വാദം.
പിപി ദിവ്യ പറയുന്നത് വാദങ്ങൾ ഇത്തരത്തിൽ ആണ്. കേസിൽ തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. പക്ഷേ ഈ ന്യായീകരണ ക്യാപ്സ്യൂളിനിടെ പിപി ദിവ്യ ഉപയോഗിച്ച ഒരു പദപ്രയോഗം ആരും ശ്രദ്ധിക്കാതെ പോകരുത്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്നത്. കാര്യം ഇത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ദിവ്യയുടെ മാസ്റ്റർ പ്ലാനാണെങ്കിൽ ആ ഒരെറ്റ പരാമർശം പ്രതിരോധത്തിലാക്കുന്നത് ദിവ്യ വിശ്വസിക്കുന്ന പ്രസ്ഥാനത്തെതന്നൊണ്. കാര്യം ഓരോ ജീവിതങ്ങളായുള്ള ലക്ഷക്കണക്കിന് ഫയലുകളിൽ സെക്രട്ടറിയേറ്റിലടക്കം കെട്ടികിടക്കുകയാണ്.
പലരും അതിൽ ഒരു നടപടിയുണ്ടാകുമെന്ന് കരുതിയിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മൂന്ന് മാസം മുമ്പ് വന്ന റിപ്പോർട്ട് പ്രകാരം സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് 2,99,425 ഫയലുകൾ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അനൂപ് ജേക്കബ് എം എൽ എ യുടെ ചോദ്യത്തിനാണ് 2024 മെയ് മാസം വരെ 2,99,425 ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയത്. കൂടുതൽ ഫയലുകളും കെട്ടി കിടക്കുന്നത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലാണെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
വകുപ്പ് തിരിച്ചുള്ള കണക്ക് മുഖ്യമന്ത്രി നൽകാതിരുന്നത് അത് കൊണ്ടാകാം. കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിമാരുടെ കാലത്തും ഇത്രയും ഫയലുകൾ കെട്ടികിടന്നിട്ടില്ല. ഫയലുകൾ കെട്ടി കിടക്കുക എന്നാൽ ഭരണ സ്തംഭനം എന്നർത്ഥം. കൂടുതൽ ഫയലുകളും കെട്ടി കിടക്കുന്നത് മന്ത്രി ഓഫിസുകളിലാണെന്നാണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. എന്തായാലും പിപി ദിവ്യയുടെ ന്യായീകരണങ്ങളും പ്രവർത്തനങ്ങളും പാർട്ടിയേയും സർക്കാരിനേയും കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുന്നു എന്നുള്ളതാണ് ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നത്.