Politics

കെ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ; എത്തിയത് പി സരിൻ തനിച്ച്

തൃശ്ശൂര്‍: കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പി സരിൻ. പ്രവർത്തകർ ഒന്നുമില്ലാതെയാണ് പി സരിൻ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തിലേക്കെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിന്‍റെ സന്ദര്‍ശനം.രാവിലെ എട്ടരയോടെയാണ് സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനത്തിനായി സരിന്‍ എത്തിയത്.

ഉള്ളിൽ ഒരു കോൺ​ഗ്രസുകാരൻ ഇപ്പോഴുമുണ്ടെന്നും താൻ തന്‍റെ പ്രവർത്തനങ്ങളിലൂടെ അതിന്റെ മികവ് കാണിക്കുമെന്നും പി സരിൻ പറഞ്ഞു. പാലക്കാട്ടെ രണ്ടുലക്ഷം വോട്ടര്‍മാരില്‍ ഓരോരുത്തരും തനിക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും സരിന്‍ പറഞ്ഞു. അതേസമയം കോൺ​ഗ്രസ് പ്രവർത്തകരെ കുറ്റപ്പെടുത്തുന്ന തരത്തിൽ തന്നെയായിരുന്നു ഇത്തവണയും സരിൻ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *