ന്യൂഡല്‍ഹി: റസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ ശുചിത്വം നിലനിര്‍ത്താനും ഗുണ നിലവാരം ഉയര്‍ത്താനുമായി പുതിയ സംരംഭവുമായി സ്വിഗ്ഗി എത്തുന്നു. പുനൈയില്‍ തുടക്കമാകുന്ന പുതിയ സംരംഭം പിന്നീട് ഇന്ത്യയിലെ 650-ലധികം നഗരങ്ങളില്‍ വ്യാപിപ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സീല്‍ ബാഡ്ജാണ് സ്വിഗ്ഗി റസ്റ്റോറന്റുകള്‍ക്ക് നല്‍കുന്നത്. എതെങ്കിലും തരത്തില്‍ ഗുണനിലവാരം കുറയുകയോ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നം ഉണ്ടാവുകയോ ചെയ്താല്‍ ബാഡ്ജ് അസാധുവാക്കാനും തീരുമാനമായിട്ടുണ്ട്. പാക്കേജിംഗ് ഗുണനിലവാരം ഉയര്‍ത്താനും ഭക്ഷണം ശുചീയോടെ നല്‍കാനും റസ്റ്റോറന്റുകള്‍ ഇതോടെ തയ്യാറാകുമെന്നാണ് സ്വിഗ്ഗിയുടെ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.