Kerala Government News

ക്ഷാമബത്ത, ക്ഷാമ ആശ്വാസം വർധനവ് 3%; കുടിശിക 19%

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 2021 ജൂലൈ 1 മുതൽ ലഭിക്കേണ്ട ക്ഷാമബത്തയാണ് അനുവദിച്ചത്. 3 ശതമാനം ആണ് 2021 ജൂലൈ 1 മുതൽ ലഭിക്കേണ്ടത്.

നിലവിൽ 9 ശതമാനം ആണ് കേരളത്തിൽ ക്ഷാമബത്ത കിട്ടുന്നത് . 3 ശതമാനം ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചതോടെ ക്ഷാമബത്ത 12 ശതമാനമായി ഉയരും. 31 ശതമാനം ക്ഷാമബത്ത ആണ് നിലവിൽ കിട്ടേണ്ടത്. ബാലഗോപാലിൻ്റെ ഇന്നത്തെ പ്രഖ്യാപനത്തോടെ കുടിശിക 19 ശതമാനം ആയി കുറഞ്ഞു.

7 ഗഡു ഡിഎ കുടിശിക എന്നത് 6 ഗഡുക്കളായി കുറഞ്ഞു. സർവീസ പെൻഷൻകാർക്കുള്ള ക്ഷാമ ആശ്വാസവും 3 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇനി 19 ശതമാനം ക്ഷാമ ആശ്വാസ കുടിശികയാണ് ലഭിക്കേണ്ടത്.

യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.

ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായി എന്നാണ് സർക്കാർ നിലപാട്. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:

01.01.22 – 3 %
01.07.22 – 3 %
01.01.23 – 4 %
01.07.23 – 3 %
01.01.24 – 3 %
01.07.24 – 3 %
ആകെ : 19 %

3 2 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x