Cinema

‘സൂക്ഷ്മദര്‍ശിനി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

എം സി ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദര്‍ശിനി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന മലയാളം റൊമാൻ്റിക്-കോമഡി ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. നവംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ ചിത്രം നിമിച്ചിരിക്കുന്നത്. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *