ആരാധകർ ക്ലബ്ബിൻ്റെ ഭാ​ഗം; അതിക്രമങ്ങൾ പാടില്ല; മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്

ആക്രമണത്തിൽ ക്ലബ് ആശങ്ക പുലർത്തുന്നുവെന്നും സാഹചര്യം പൂർണമായി മനസിലാക്കുന്നതിനായി കൊൽക്കത്തയിലെ അധികൃതരുമായും ഐഎസ്എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

kerala blsters fc

കൊച്ചി: ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ വലിയ സുരക്ഷാ വീഴ്ചയാണ് എവേ മത്സരങ്ങളിൽ കാണികൾക്ക് മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേഡിയങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത്.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുനേരെ അതിക്രമമുണ്ടായതും ഇതിൻ്റെ സൂചനയാണ്. ഈ സംഭവത്തിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

” ആരാധകർ ടീമിൻ്റെ ഭാ​ഗമാണെന്നും അതിക്രമങ്ങൾ‌ പാടില്ലെന്നും ബ്ലാസ്റ്റേഴ്സ് ഇറക്കിയ കുറിപ്പിൽ അറിയിച്ചു. മത്സരത്തിനെത്തുന്ന ആരാധകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് എല്ലാ ക്ലബ്ബിൻ്റേയും കടമയാണ്. ആരാധകരുടെ സുരക്ഷയെ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല. ജയത്തിലും പരാജയത്തിലും എല്ലാക്കാലവും ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”- ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കൊൽക്കത്തയിലായിരുന്നു മത്സരം. ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോൾ നേടിയതോടെ മുഹമ്മദൻസ് ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയും ചെരിപ്പുകളും വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിർത്തിവെച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments