ഭുവനേശ്വര്‍: ഒഡീഷയിലും പശ്ചിമബംഗാളിലും ചുഴലിക്കാറ്റ് എത്തുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്‍രെ റിപ്പോര്‍ട്ട്. ഞായാറാഴ്ച്ചയാണ് ജാഗ്രത നിര്‍ദേശം വകുപ്പ് നല്‍കിയത്. ഒക്ടോബര്‍ 23-ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രത പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തേയ്ക്ക് എത്തും.
ചുഴലിക്കാറ്റിന്‍രെ സ്വാധീനത്താല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ആന്‍ഡമാന്‍ കടലിലും ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. തീവ്ര ചുഴലിക്കാറ്റാണ് എത്തുന്നതെന്നും കാറ്റിന്റെ വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയാകുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു. തത്ഫലമായി, ഒഡീഷയില്‍ ഒക്ടോബര്‍ 23 നും 25 നും ഇടയ്ക്ക് അതിശക്തമായ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും.