InternationalNews

ലോകം മെച്ചപ്പെട്ട നിലയിൽ; ഹമാസ് തലവന്റെ മരണത്തിൽ കമല ഹാരീസ്

ഹമാസ് തലവനായ സിൻവറിന്റെ മരണത്തിൽ പ്രതികരണവുമായി യു എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരീസ്. നീതി ലഭിച്ചു എന്ന് കമല ഹാരീസ് പറഞ്ഞു. യു എസും ,ഇസ്രായേലും , ലോകം മുഴുവനും തൽഫലമായി മെച്ചപ്പെട്ട നിലയിലാണിപ്പോൾ. ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.

ഹമാസ് ഇസ്രായേലിന് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണം. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷയും കാര്യമായി വർധിക്കുമെന്ന് ഹാരീസ് ചൂണ്ടിക്കാട്ടി. സ്വയം പ്രതിരോധിക്കാൻ ഇസ്രായേൽ പ്രാപ്തരാണെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്കക്കാരെ കൊല്ലുകയോ അമേരിക്കൻ ജനതയെ ഭീഷണിപ്പെടുത്തുകയോ ഞങ്ങളുടെ സൈന്യത്തെയോ താൽപ്പര്യങ്ങളെയോ ഭീഷണിപ്പെടുത്തുന്നതോ ആയ ഏതൊരു തീവ്രവാദിയോടും ഞാൻ എനിക്ക് ഒന്നേ പറയാനുള്ളു. – ഞങ്ങൾ നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. കമല പറഞ്ഞു.

ഇസ്രയേൽ ഇപ്പോൾ സുരക്ഷിതമായിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കും. ഗാസയുടെ കഷ്‌ടപ്പാടുകൾ അവസാനിക്കുകയാണ്. ഇനി പലസ്‌തീൻ ജനങ്ങൾക്ക് അവരുടെ അന്തസ്സ്, സുരക്ഷ, സ്വാതന്ത്ര്യം, സ്വയം നിർണ്ണയാവകാശം എന്നിവ തിരിച്ചറിയാന്‍ കഴിയുമേനിന്നും കമല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *