വിക്കറ്റ് കീപ്പർ റിച്ചയ്ക്ക് പരീക്ഷ; അവധി അനുവദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യൻ ക്രിക്കറ്റ് താരമാണ് റിച്ച ഘോഷ്. 2020 ലാണ് ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റിച്ച ഇടം നേടിയത്. പിന്നീട് ഇങ്ങോട്ട് സ്ഥിര സാന്നിധ്യമാണ് റിച്ച.

richa ghosh
റിച്ച ഘോഷ്

ന്യൂഡൽഹി:വനിതാ ലോകകപ്പിൽ പ്രതീക്ഷകൾ അവസാനിപ്പിച്ച് മടങ്ങിയ ഇന്ത്യക്ക് ഇനി ലക്ഷ്യം വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ന്യൂസിലൻഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിലവിൽ കളിക്കാനാകില്ല. 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാൽ ബിസിസിഐ റിച്ചയ്ക്ക് അവധി അനുവദിക്കുകയായിരുന്നു. 2020-ൽ 16-ാം വയസിൽ ടീമിലെത്തിയ റിച്ച ഇന്ത്യൻ വനിതാ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ യങ്സ്റ്റർ

ഇക്കഴിഞ്ഞ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നാല് മത്സരങ്ങളിലും 12-കാരി കളത്തിലുണ്ടായിരുന്നു. 2020ല്‍ 17ാം വയസ്സില്‍ ടി20 ക്രിക്കറ്റില്‍ ദേശീയ ടീമിനായി റിച്ച അരങ്ങേറ്റം കുറിച്ചു. ഒരു വര്‍ഷത്തിന് ശേഷം 2021-ല്‍ ഏകദിന അരങ്ങേറ്റവും നടത്തി.

2023ലാണ് കന്നി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 23 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റിച്ച 26.72 ശരാശരിയില്‍ 481 റണ്‍സ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 59 തവണ ഇന്ത്യയുടെ കളറണിഞ്ഞു. 879 റണ്‍സാണ് സമ്പാദ്യം. 2024 വനിതാ പ്രീമിയര്‍ ലീഗ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിൻ്റെ ഭാഗമായിരുന്നു റിച്ച ഘോഷ്.

കഴിഞ്ഞ ദിവസം ടീം പ്രഖ്യാപന വേളയിലാണ് ബിസിസിഐ റിച്ച ഘോഷിനെ ടീമിൽ ഉൾപ്പെടുത്താത്തതിൻ്റെ കാരണം വ്യക്തമാക്കിയത്. ഒക്ടോബർ 24, 27, 29 തീയതികളിൽ അഹമ്മദാബാദിലാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര. അതേസമയം ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഹർമൻപ്രീത് കൗർ നിലനിർത്തി. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനു പിന്നാലെ ഹർമനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (സി), സ്മൃതി മന്ദാന (വിസി), ഷഫാലി വര്‍മ, ഡി ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വികെ), ഉമാ ചേത്രി (വികെ), സയാലി സത്ഗാരെ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, തേജല്‍ ഹസബ്‌നിസ്, സൈമ താക്കൂര്‍, പ്രിയ മിശ്ര, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments