എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിലപാട് മാറ്റി മന്ത്രി എം ബി രാജേഷ്

ഒരു മനുഷ്യന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മുതലെടുക്കുന്നു എന്നാണ് മന്ത്രിയുടെ നിലവിലത്തെ പ്രതികരണം

MB Rajesh

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളം മാറ്റി ചവിട്ടി മന്ത്രി എം ബി രാജേഷ്. ഒരു മനുഷ്യന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മുതലെടുക്കുന്നു എന്നാണ് മന്ത്രിയുടെ നിലവിലത്തെ പ്രതികരണം. എന്നാൽ സംഭവമുണ്ടായ ദിവസം പിപി ദിവ്യയെ കുറ്റപ്പെടുത്തി പ്രതികരണം നടത്തിയ മന്ത്രിക്ക് ഉണ്ടായ നിലപാട് മാറ്റം പിപി ദിവ്യ ഒരു സഖാവാണെന്നുള്ള തിരിച്ചറിവ് കൊണ്ട് സംഭവിച്ചതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

എന്തായാലും സർക്കാരിന്റെ അധികാര ധാർഷ്ഠ്യം കൊണ്ട് , സർക്കാരിന്റെ അനാസ്ഥയിൽ ഒരു മനുഷ്യൻ ജീവനൊടുക്കിയ സംഭവം സിപിഎമ്മിന് എതിരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ആയുധമായി ഉപയോ​ഗിക്കുന്നു എന്ന ന്യായീകരണമാണ് ഇപ്പോൾ എം.ബി. രാജേഷ് ഉയർത്തുന്നത്.

മന്ത്രിയുടെ പ്രതികരണം:
സിപിഐ (എം) നേതാവ് എം.ബി. രാജേഷ് സംഭവത്തെ കുറിച്ച് പ്രതികരിച്ചപ്പോൾ, ഇത് ഒരു ദു:ഖകരമായ ദുരന്തമാണെന്ന് അനുസ്മരിപ്പിച്ചു. എന്നാൽ, ഇതിനെ ചിലർ രാഷ്ട്രീയ ലാഭത്തിനായി മുതലെടുക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഈ വിവാദത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ദേവിയെ പിന്തുണയ്ക്കാത്ത രാഷ്ട്രീയ കക്ഷികൾ ഇപ്പോൾ തന്റെ കൈമാറ്റം പേടിയാകുന്നുവെന്നും രാജേഷ് പറഞ്ഞു. ഈ ദുരന്തം എത്രത്തോളം രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള അധികാര പോരാട്ടത്തിൽ മാറ്റം വരുത്തും എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ, പൊതു ജനങ്ങൾക്കിടയിൽ ഈ സംഭവം വലിയ പ്രതികരണമാണ് ഉയർത്തിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments