National

ആസാമില്‍ എക്‌സ്പ്രസ് ട്രെയിനിൻ്റെ ഏഴ് കോച്ചുകള്‍ പാളം തെറ്റി

ആസാം; ആസാമില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അഗര്‍ത്തല-മുംബൈ എക്സ്പ്രസിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അസമിലെ ലുംഡിംഗ്-ബദര്‍പൂര്‍ ഹില്‍ സെക്ഷന് സമീപമാണ് പാളം തെറ്റിയത്. തുടര്‍ന്ന് ലുംഡിംഗ്-ബദര്‍പൂര്‍ സിംഗിള്‍ ലൈന്‍ സെക്ഷനിലെ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുമാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3.55 ഓടെ അസമിലെ ദിബോലോംഗ് സ്റ്റേഷനില്‍ പാളം തെറ്റിയത്. ട്രെയിനിന്റെ എഞ്ചിനും അപകടത്തില്‍ പെട്ടിരുന്നു. പാളം തെറ്റല്‍ നടന്നയുടന്‍ തന്നെ ഞങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അപകടസ്ഥലത്തേക്ക് പോയിരുന്നു. തുടര്‍ന്ന് മറ്റൊരു ട്രെയിന്‍ യാത്രകാര്‍ക്കായിട്ട് അനുവദിച്ചിട്ടുമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *