റാഞ്ചി: ഹരിയാനയ്ക്കു പിന്നാലെ ജാര്‍ഖണ്ഡിലും അധികാരം പിടിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി. മുന്‍ മുഖ്യമന്ത്രി ചമ്പായി സോറന്‍ യുവാക്കള്‍ക്കായി വന്‍ വാഗ്ദാനവുമായിട്ടാണ് എത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ വരുന്ന ഇലക്ഷനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 2.87 ലക്ഷം തൊഴിലവസരങ്ങളും 5 ലക്ഷം പേര്‍ക്ക് സ്വയംതൊഴില്‍ അവസരവുമാണ് ചമ്പായി സോറന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കന്നി വോട്ടര്‍മാരെയും ചമ്പായി സോറന്‍ ലക്ഷ്യം വെച്ചിട്ടുണ്ട്.
പുതുതായി വോട്ട് ചെയ്യുന്നവര്‍ ബിജെപി വോട്ട് ചെയ്യുക. അതിലൂടെ പ്രധാനമന്ത്രിയുടെ ശക്തമായ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവി യുവശക്തിയുടെ ചുമലില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം വാദിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അഴിമതിയില്ലാത്ത പുതിയ ഒരു ജാര്‍ഖണ്ഡിനെ നമ്മുക്ക് കെട്ടിപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹേമന്ത് സോറന്‍ രാജിവെച്ചതിന് പിന്നാലെയാണ് ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി ചമ്പായി സോറന്‍ അധികാരമേറ്റത്. തുടര്‍ന്ന് ജൂണ്‍ 28നാണ് ഹേമന്ത് സോറന്‍ ജയില്‍ മോചിതനാവുകയും വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.