
ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 4 മാസം (120 ദിവസം) മുന്നേ യാത്ര ബുക്കിംഗ് ചെയ്യാൻ സാധിക്കുമായിരുന്നുവെങ്കിൽ ഇപ്പോൾ യാത്ര ദിവസത്തിനു രണ്ട് മാസത്തിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നവംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും . എന്നാൽ, നവംബർ ഒന്നിന് മുൻപാകെ എടുത്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. 120 ദിവസം മുന്നേ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യമാണ് ഇതോടെ അധികൃതർ വെട്ടികുറച്ചിരിക്കുന്നത്. അതേസമയം, വിദേശ വിനോദ സഞ്ചാരികൾക്കുള്ള റിസേർവേഷനിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. നിലവിൽ ഒരു വര്ഷം മുൻപ് ബുക്ക് ചെയ്യാൻ കഴിയുന്ന ആനുകൂല്യം തുടർന്നും ഇവർക്ക് ലഭിക്കുന്നതാണ് .