ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ക്രോസ് ചെക്ക് ചെയ്യണമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

rahul mangootathil

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. ” രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്, സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം ഉണ്ടാവുന്ന സംഭാഷങ്ങളിലൊന്ന് ഉമ്മൻ ചാണ്ടിസാറിൻ്റേതാണ് എന്നാൽ അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം ഇവിടേയ്ക്ക് എത്താനാണ് തൻ്റെ ലക്ഷ്യം” രാഹുല്‍ പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം കല്ലറയിലെത്തി. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അനുമതി നല്‍കിയില്ലെന്ന വാര്‍ത്തകളിലും രാഹുല്‍ പ്രതികരിച്ചു.

“വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത നല്‍കുമ്പോള്‍ എന്നെ വിളിച്ച് ചോദിക്കാം, അല്ലെങ്കില്‍ ചാണ്ടി ഉമ്മനെ വിളിച്ച് ചോദിക്കാം. ഈ വാര്‍ത്ത നല്‍കുമ്പോള്‍ നമ്മള്‍ തമ്മില്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ വ്യക്തിപരമായ വൈകാരികതയുടെ കാര്യമാണ്. മനുഷ്യന്മാരുടെ വികാരത്തെ വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കുക”. രാഹുൽ കൂട്ടിച്ചേര്‍ത്തു.

കൂടാതെ സരിനുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ പ്രതികരിച്ചു. ‘വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ല. എന്നാൽ കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ സുഹൃത്താണെന്നും തന്നോട് പിന്തുണ അറിയിച്ചിരുന്നെന്നും രാഹുല്‍ പറയുന്നു. ‘ഏറ്റവുമൊടുവില്‍ അദ്ദേഹം സംസാരിക്കുമ്പോഴും കോണ്‍ഗ്രസുകാരനാണ്. ഇപ്പോഴും അങ്ങനെയാണെന്ന് വിശ്വസിക്കാനാണിഷ്ടം.

“സരിൻ്റെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അങ്ങനെ ആശങ്ക പറയുന്ന കോണ്‍ഗ്രസുകാരനെ മറ്റേതെങ്കിലും പാളയത്തിലേക്കാക്കാന്‍ നോക്കുന്നതിനെ ഇന്നലെകളിലും ഞാന്‍ എതിര്‍ത്തിട്ടുണ്ട്, ഇന്നും എതിര്‍ക്കുന്നു. അദ്ദേഹം കോണ്‍ഗ്രസ് വക്താവായി ഉണ്ടാകും. ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ, പറയട്ടെ’, രാഹുല്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments