
സൂര്യയും ജ്യോതികയും അടിച്ചു പിരിഞ്ഞു ; മറുപടിയുമായി താരം
സിനിമാലോകത്തെ മാതൃക താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വളരെ ബഹുമാനത്തോടെയാണ് സൂര്യ ജ്യോതികയെക്കുറിച്ച് എപ്പോഴും സംസാരിക്കാറുള്ളത്. കൂടാതെ സൂര്യ എല്ലാ കാര്യത്തിലും തനിക്ക് നൽകുന്ന പരിഗണനയെപ്പറ്റി ജ്യോതികയും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, അത് അടിവരയിട്ടുറപ്പിക്കുന്ന മറ്റൊന്ന് കൂടി പങ്കുവച്ചിരിക്കുകയാണ് ജ്യോതിക.
സണ്‍ഫീസ്റ്റിന്റെ പരസ്യവുമായി ബന്ധപ്പെട്ടതാണ് ജ്യോതികയുടെ പോസ്റ്റ്. എന്നാൽ പരസ്യത്തിലൂടെ ജ്യോതിക പറയുന്നത് സ്വന്തം ജീവിതത്തെ കുറിച്ചാണെന്ന് ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. ജ്യോതിക സൂര്യ എന്ന വീടിന്റെ നെയിം പ്ളേറ്റിനൊപ്പമാണ് ജ്യോതികയുടെ പോസ്റ്റ്.
“വിവാഹം ഒരു കൂട്ടുകെട്ടാണ്. വീട് നിർമ്മിക്കുന്നത് ആണുങ്ങളാണെങ്കിലും വീട് വീടാക്കുന്നത് സ്ത്രീകളാണ്. അടുത്ത സുഹൃത്തുക്കളും കുടുംബവും ഞങ്ങള്‍ക്ക് ഒരു പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കി നല്‍കിയ ആ നെയിം പ്ലേറ്റ് ഷെയര്‍ ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നാണ്” ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്നാൽ നെയിം പ്ളേറ്റിൽ ജ്യോതികയുടെ പേരാണ് ആദ്യം നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ സൂര്യ ജ്യോതികയ്ക്ക് നൽകുന്ന പ്രാധാന്യം എത്രത്തോളമാണെന്ന് വ്യക്തമാണ്.