CinemaNewsSocial Media

മകളെയും കെട്ടിപ്പിടിച്ച് ഇരുന്നുറങ്ങുന്ന പൃഥ്വി ; സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറൽ

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ നിറഞ്ഞ് നിൽക്കുകയാണ് താരം. എന്നാൽ പൃഥ്വിരാജിനെ പോലെ തന്നെ ഭാര്യ സുപ്രിയയുടെയും വിശേഷങ്ങൾ ആരാധകർ ആഘോഷമാക്കാറുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനി നോക്കുന്നത് സുപ്രിയയാണ്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. ഇപ്പോഴിതാ, അഭിനയവും സംവിധാനവുമൊക്കെയായി തിരക്കിലായ പൃഥ്വിരാജ് വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. മകളെയും കെട്ടിപ്പിടിച്ച് ഇരുന്നുറങ്ങുന്ന പൃഥ്വിയെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കാണാനാകുക. ഹോം എന്നാണ് സ്റ്റോറിയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

Leave a Reply

Your email address will not be published. Required fields are marked *