
നവഭാരത ശില്പികളിലൊരാളായ മഹാവ്യവസായി രത്തൻ ടാറ്റ ഒക്ടോബർ ഒൻപതിനാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യക്കാർ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ അനുശോചിച്ച് രംഗത്തെത്തിയിരുന്നു. അതിൽ നടി ശർമിള ടാഗോറിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“മഹത്തായ പൈതൃകത്തിൻ്റെ ഭാഗമാണ് രത്തൻ ടാറ്റ. അദ്ദേഹം കമ്പനി ഏറ്റെടുത്തപ്പോൾ വരുത്തിയ മാറ്റങ്ങൾ നമ്മളെല്ലാവരും തന്നെ കണ്ടതാണ്. നിരവധി ആളുകൾ ആ സമയത്ത് തന്നെ കമ്പനികൾ നടത്തിയിരുന്നുവെങ്കിലും മാറ്റത്തെ അഗീകരിച്ച് മുന്നോട്ട് പോയവർ കുറവായിരുന്നു. ചിലർ തങ്ങൾക്കിത് കഴിയില്ലായെന്ന് പറഞ്ഞ് പോയപ്പോഴും രത്തൻ ടാറ്റ വളരെ ചെറിയ പ്രായത്തിൽ തന്നെ ഉയരങ്ങൾ കീഴടക്കിയെന്ന് നടി പറയുന്നു”.
“രത്തൻ ടാറ്റയുമായി ഇടപഴകാൻ എനിക്ക് ഒരവസരം ലഭിച്ചിട്ടുണ്ട്. ലോക സ്മാരക ഫണ്ട് സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു. പരിപാടിയിൽ ടാറ്റ കുടുംബത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന് രത്തൻ ടാറ്റയ്ക്ക് ഹാഡ്രിയൻ അവാർഡ് ലഭിക്കുകയുണ്ടായി. പരിപാടിയുടെ അവതാരക താനായിരുന്നുവെന്നും ശർമിള ടാഗോർ പറയുന്നു. പ്ലാസ ഹോട്ടലിൽ മൂന്ന് ദിവസമാണ് താമസിച്ചത്. രത്തൻ ടാറ്റയെ അറിയാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ശർമിള ടാഗോർ കൂട്ടിച്ചേർത്തു.