‘സൈബർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ഇതിനോടകം തരംഗമാകുന്നു. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മനു കൃഷ്ണയാണ്. ഈ സൈബർ ത്രില്ലർ ചിത്രം കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. പ്രമോദ് കെ പിള്ള, യൂരി ക്രിവോഷി എന്നിവർ ഛായാഗ്രഹണവും, വിഷ്ണു മഹാദേവ് എഡിറ്റിംഗും, മനു കൃഷ്ണ സംഗീതവും കൈകാര്യം ചെയ്യുന്നു. ടോണി ടോം സൗണ്ട് ഡിസൈൻ ചെയ്ത ചിത്രം അശ്വിൻ കുമാർ മിക്സ് & മാസ്റ്ററിങ് നിർവഹിക്കുന്നു.
വരികൾ ഒരുക്കിയത് ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ് എന്നിവരാണ്. ബിന്ദു, കിച്ചു, ബിൽസ് ക്രിസ് എന്നിവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ. വസ്ത്രാലങ്കാരം കൃഷ്ണ അശ്വിൻ ഒരുക്കുമ്പോൾ, പ്രൊഡക്ഷൻ കൺട്രോളറായി റിയാസ് വയനാടും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി അശ്വിൻ കുമാറും പ്രവർത്തിക്കുന്നു.
കലാസംവിധാനം ശ്രീജിത്ത് ശ്രീധർ, സബ്ടൈറ്റിൽ സൗമ്യ, സ്റ്റിൽ ഫോട്ടോഗ്രഫി നന്ദു റെജി, എച്ച്.കെ എന്നിവരുടെ മേൽനോട്ടത്തിലാണ്. പ്രമോഷൻ കൺസൾട്ടൻ്റ് ആതിര, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പ്രോജക്ട് ഡിസൈനർ അശ്വിൻ കുമാർ എന്നിവരാണ് ചിത്രത്തിന്റെ പ്രമോഷൻ ടീം. ഗായകരായ മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രണവ്യ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.
പശ്ചാത്തല സംഗീതം ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ എന്നിവരും പോസ്റ്റർ ഡിസൈൻ യദു, അരവിന്ദ് എന്നിവരും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒ. ആയി പ്രവർത്തിക്കുന്നത് ആതിര ദിൽജിത്താണ്.