മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന AI 119 വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വിമാനം ഉടൻ തന്നെ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉടനെ തന്നെ വിമാനം വഴിതിരിച്ചുവിടുകയും ഡൽഹിയിൽ ഇറക്കുകയും ചെയ്തു. വിമാനത്തിൽ നിന്നും യാത്രക്കാരെയെല്ലാം മാറ്റിയാതായതും അവർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. വിമാനത്തിൽ പരിശോധന തുടരുകയാണ്.