ജീവിക്കാൻ അനുവദിക്കുന്നില്ല ; മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടൻ അറസ്റ്റിലായിരിക്കുന്നത്. കടവന്ത്ര പോലീസാണ് ബാലയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടനെ പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവർ ഉൾപ്പെടെ കേസിൽ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ട് ബാല നടത്തിയ പരാമർശങ്ങൾ ഉൾപ്പെടെ അറസ്റ്റിന് വഴിവെക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയും മുൻ ഭാര്യയുമായുള്ള തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments