മലപ്പുറം വിവാദം; ഗവർണർ വെറും ‘കെയർ ടേക്കറെ’ന്ന് എംവി ഗോവിന്ദൻ

ആദ്യം കത്ത് മുഖേന വിയോജിപ്പ് അറിയിച്ച ഗവർണർ പിന്നീട് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

Governor and MV Govindan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി കഴിഞ്ഞ വെറും കെയര്‍ ടേക്കര്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവർണർ പോര് കടുത്ത പശ്ചാത്തലത്തിലാണ് സിപിഎം സെക്രട്ടറി തന്നെ പ്രതിരോധിക്കാൻ രംഗത്ത് ഇറങ്ങുന്നത്.

മലപ്പുറവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് പരാമര്‍ശത്തില്‍ ദേശവിരുദ്ധ പ്രവർത്തനം എന്താണെന്ന് ഗവർണർ ചോദിച്ചിരുന്നു. ആദ്യം കത്ത് മുഖേന വിയോജിപ്പ് അറിയിച്ച ഗവർണർ പിന്നീട് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദൻ ഗവർണർക്ക് എതിരെ പരസ്യ പ്രതികരണം നടത്തുന്നത്. ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും ഇതിനേക്കാൾ വലിയ ഭയപ്പെടുത്തല്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ യഥാര്‍ഥത്തില്‍ കെയര്‍ ടേക്കര്‍ ഗവര്‍ണറാണെന്നും കാലാവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയായെന്നും ഗോവിന്ദൻ പറയുകയുണ്ടായി. ഇതുവരെ കാലാവധി നീട്ടികൊടുത്തിട്ടില്ലെന്നും ഭരണഘടന അനുസരിച്ച് അടുത്തയാള്‍ വരുന്നത് വരെ മാത്രമാണ് ഈ കെയർ ടേക്കർ ഗവർണറെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വര്‍ണക്കടത്ത് തടയേണ്ടത് കേരള സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമെന്ന രീതിയിലാണ് ഗവര്‍ണര്‍ അവതരിപ്പിക്കുന്നതെന്നും അത് കേന്ദ്ര സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മലപ്പുറം വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും തെറ്റായ പ്രചാരവേല തന്നെയാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും സിപിഎം സെക്രട്ടറി കുറ്റപ്പെടുത്തി. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാരിനെ എന്തോ ചെയ്യുമെന്ന രീതിയിലാണ് ഗവർണറുടെ ഗര്‍ജനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത് പണം ദേശ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിന്മേൽ ആണ് ഗവർണർ മുഖ്യൻ പോര് കടുത്തത്. വിവരങ്ങൾ വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയെ ഗവർണർ വെളിപ്പിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് ഇതിൽ എന്തോ ഒളിക്കാൻ ഉണ്ടെന്ന് കാണിച്ച് ഗവർണർ രംഗത്ത് വന്നു. ഇത്രയും കാലം ദേശവിരുദ്ധ പ്രവർത്തങ്ങൾക് നടന്നിട്ടും സംസ്ഥാന തലവൻ എന്ന ഭരണഘടനാ ചുമതല വഹിക്കുന്ന തന്നെ കാര്യങ്ങൾ ബോധിപ്പിച്ചില്ല എന്നും ഗവർണർ വിമർശിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments