
എട്ടു വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
ചത്തീസ്ഗഡ്; എട്ടുവയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചത്തീസ്ഗഡില്‍ സെക്ടര്‍ 47-ല്‍ താമസിക്കുന്ന ഗിരികിനാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും ഇടതുകൈയിലും ഒന്നിലധികം കടികള്‍ ഏറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് റോഷന്‍ ലാല്‍ ഓടിയെത്തിയപ്പോഴാണ് നായ ഓടിപോയത്.
ദുര്‍ഗാ പൂജയുടെ ഭാഗമായി നാടകം കാണാന്‍ പോയ അച്ഛനും മകനും വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ കൈ നേരത്തെ ഒടിഞ്ഞതിനാല്‍ നായയെ ഓടിക്കാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. കുട്ടിയുടെ തലയിലും ഇടതുകൈയിലും രണ്ടുതവണ കടിച്ചു. ഞാന്‍ എത്താന്‍ വൈകിയിരുന്നേല്‍ മകന്‍രെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ആദ്യം കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അവര്‍ മതിയായ ചികിത്സ നല്‍കിയില്ല. പിന്നെ മകനെ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.