
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ താരം കളംമാറ്റി പിടിച്ചപ്പോൾ മലയാള സിനിമയിൽ പിറന്നത് ഒരുപിടി മികച്ച സിനിമകളായിരുന്നു. ഏറ്റവുമൊടുവിൽ വേറിട്ട കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ പുതിയ ചിത്രമായ ബോഗയ്‌ന്‍വില്ലയിൽ അവതരിപ്പിക്കുന്നത്. ഇതിനിടയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലെ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
“നിത്യഹരിത നായകനൊന്നുമല്ല ഞാൻ. അത്യാവശ്യം പ്രായമൊക്കെയായി. ഈയിടയ്ക്ക് മോൻ ഉറക്കത്തിനിടയിൽ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായെന്ന്. ഞാൻ കരുതി പ്രായം കുറച്ച് പറയാമെന്ന്. അങ്ങനെ മുപ്പത്തിയേഴെന്ന് പറഞ്ഞു. അത് ഇച്ചിരി ഓവറല്ലേയെന്നാണ് മകൻ ചോദിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ജീനിന്റെ ഗുണം കൊണ്ടാകും ഞാൻ ഇങ്ങനെ ഇരിക്കുന്നത്. എന്റെ അപ്പനും അമ്മയും കാണാൻ അത്യാവശ്യം കൊള്ളാം. ഞാൻ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കിൽ അമ്മയെ ഞാൻ വളച്ചേനെയെന്ന് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു”.