CinemaNews

ഒരു തീരുമാനം പോലും എടുക്കാൻ കഴിയുന്നില്ല ; കുഞ്ഞുണ്ടായ ശേഷം വലിയ മാനസിക പിരിമുറുക്കം : ദീപിക പദുക്കോൺ

മുംബൈ : ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുക്കോൺ. അടുത്തിടെയാണ് ദീപിക പദുക്കോൺ – രൺവീർ സിങ് താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. കുഞ്ഞുണ്ടായ ശേഷം വലിയ മാനസിക പിരിമുറുക്കമാണ് അനുഭവപ്പെടുന്നതെന്ന് നടി ദീപിക പദുക്കോൺ.

“ശരിയായ തീരുമാനം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശരിയായി ഉറങ്ങിയില്ലെങ്കിൽ നമുക്ക് ശരിയായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കാൻ കഴിയുകയില്ല. ഈ പ്രശ്‌നം പലപ്പോഴും ജീവിതത്തിൽ താൻ അനുഭവിക്കാറുണ്ട്. കുഞ്ഞുണ്ടായ ശേഷം വലിയ മാനസിക പിരിമുറുക്കമാണ് അനുഭവിക്കുന്നത്. കാരണം കുഞ്ഞുണ്ടായതിന് ശേഷം തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല. തന്റെ ദിനചര്യകൾ ആകെ തെറ്റി. ചില സമയങ്ങളിൽ ഒരു തീരുമാനം പോലും എടുക്കാൻ തനിക്ക് കഴിയാറില്ലെന്നും ദീപിക പറയുന്നു”.

Leave a Reply

Your email address will not be published. Required fields are marked *