
രത്തന്‍ ടാറ്റയുടെ മരണത്തെ അനുശോചിച്ച് ഗുജറാത്തില്‍ ഒരു ദിവസത്തെ ദുഖാചരണം
അഹമ്മദാബാദ്: അന്തരിച്ച രത്തന്‍ ടാറ്റായെന്ന മഹനീയ വ്യക്തിത്വത്തിന് ആദരവിനായി ഗുജറാത്ത് സര്‍ക്കാര്‍ ദുഖാചരണം ആചരിക്കുന്നു. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഖാചരണമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മുംബൈയില്‍ അദ്ദേഹത്തിന് അമന്തിമോപചാരം അറിയിക്കാന്‍ എത്തിയിരുന്നു.
സംസ്ഥാനത്തെ എല്ലാ ദേശീയ പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്നും എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ടാറ്റയുടെ വിയോഗത്തില്‍ പട്ടേല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി, ഇന്ത്യയുടെ ‘രത്തന്‍’ (രത്‌നം) നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മരണം ഒരിക്കലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചുവെന്നും പറഞ്ഞു. ഈ നഷ്ടം ഒരിക്കലും നികത്താനാവില്ല. രാജ്യം എപ്പോഴും അദ്ദേഹത്തെ മിസ് ചെയ്യും, ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.