
വനിതാ നിർമാതാവിന്റെ പരാതിയിൽ സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. ആന്റോ ജോസഫ്, ബി.രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്. അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സിനിമയുടെ തർക്ക പരിഹാരത്തിന് വിളിച്ചുവരുത്തിയെന്നും തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ നിർമാതാവിന്റെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ ഭാരവാഹികളാരുംതന്നെ പ്രതികരിച്ചിട്ടില്ല.