വേദാന്തയെ പൂട്ടി കസ്റ്റംസ്, പിഴ ചുമത്തിയത് 92.04 കോടി രൂപ

മുംബൈ: ഇന്ത്യയിലെ പ്രമുഖ കമ്പനിയായ വേദാന്തയ്ക്ക് വന്‍ തുക പിഴ ചുമത്തി കസ്റ്റംസ്. 92.04 കോടി രൂപയാണ് കസ്റ്റംസ് വേദാന്ത ലിമിറ്റഡിന് പിഴ ചുമത്തിയത്.ഒക്ടോബര്‍ 8 ചൊവ്വാഴ്ചയാണ് ഉത്തരവ് ലഭിച്ചതെന്ന് വേദാന്ത ലിമിറ്റഡ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. തൂത്തുക്കുടിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് കമ്പനിക്ക് 92,03,85,745 രൂപ പിഴയും കസ്റ്റംസ് തീരുവയും ബാധകമായ പലിശയും ഉള്‍പ്പെടെ സ്ഥിരീകരിക്കുന്ന ഉത്തരവ് ലഭിച്ചു.

ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇരുമ്പയിര്, സ്വര്‍ണ്ണം, അലുമിനിയം ഖനികള്‍ എന്നിവയില്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഖനന കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ്‌ വേദാന്ത ലിമിറ്റഡ്.

എണ്ണ, വാതകം, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക്, നിക്കല്‍, അലുമിനിയം, പവര്‍, ഗ്ലാസ് സബ്സ്ട്രേറ്റ് എന്നിങ്ങനെ പല തരം ബിസിനസുകളാണ് വേദാന്ത ഗ്രൂപ്പ് നടത്തുന്നത്. ഇത്രയും വലിയ തുക അടയ്ക്കാന്‍ നല്‍കിയ ഉത്തരവ് കമ്പനിയെ സാമ്പത്തികമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് കമ്പിനിയുടെ അധികൃതര്‍ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments