എഎപിയുടെ രണ്ടര വര്‍ഷ ഭരണത്തിനിടെ മൂന്നാമത്തെ ചീഫ് സെക്രട്ടറിയായി സിന്‍ഹ
പഞ്ചാബ്; പഞ്ചാബില്‍ എപിപി സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ മൂന്നാമത്തെ ചീഫ് സെക്രട്ടറിയായി സിന്‍ഹ നിയമിതനായി. അനുരാഗ് വര്‍മയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെഎപി സിന്‍ഹയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിക്കുകയുമായിരുന്നു. ബുധനാഴ്ച്ചയായിരുന്നു നിയമനം.
പേഴ്സണല്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, വിജിലന്‍സ് എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹം ആയിരിക്കും.ഡല്‍ഹി എക്‌സൈസ് നയ കേസില്‍ ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായതു മുതല്‍ സര്‍ക്കാര്‍ പുനഃസംഘടനയിലാണ് . മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മന്ത്രിസഭയില്‍ നാല് മന്ത്രിമാരെ ഒഴിവാക്കുകയും അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. മാനിന്റെ നാല് സഹായികളെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.