കോഴിക്കോട് : ഇനി ഫോൺ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ലന്നുള്ള പേടി വേണ്ട. പോലീസിന്റെ സിയാൽ പോർട്ടിലൂടെ തിരിച്ചു ലഭിക്കും. ജില്ലയിൽ പത്തു മാസത്തിനിടെ 1056 ഫോണുകൾ നഷ്ടമായിട്ടുണ്ട്. ഇതിൽ 300 എണ്ണം സിയാൽ പോർട്ടൽ വഴി തിരികെ ലഭിച്ചിട്ടുമുണ്ട്.
ചിലർ മറ്റുള്ളവരിൽനിന്ന് വാങ്ങിയവരും കോഴിക്കോട്ടെ സൺഡേ മാർക്കറ്റിൽ നിന്നും വാങ്ങിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകണം. നേരിട്ടോ അല്ലെങ്കിൽ കേരള പോലീസിന്റെ ഔദ്യോഗിക അപ്പായ പോൽ വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പരാതി നൽകാവുന്നതാണ്.
രജിസ്‌ട്രേഷൻ രസീതും, സ്വന്തം ഐ.ഡി കാർഡും ഉപയോഗിച്ച് https://www.ceir.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം ശേഷം വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ഒരു ഫോം കാണാൻ സാധിക്കും.
ഫോമിൽ മൊബൈൽ നമ്പർ, ഐ.എം.ഇ.ഐ നമ്പർ, ബ്രാൻഡിന്റെ പേര്, മോഡൽ, ഇൻവോയ്സ് എന്നിവ നൽകണം.നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയതി, സ്ഥലം, പൊലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവയും കൊടുക്കണം.
ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയിൽ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറിനകം നിങ്ങൾ നൽകിയ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഫോണിൽ പ്രവർത്തിക്കുകയില്ല.