തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും 2022 ജൂൺ 9ന് നടന്ന വിവാഹത്തിന്റെ ഡോക്യുമെന്ററി ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയാണ് പുറത്തിറങ്ങാനിരിക്കുന്നത്. 1 മണിക്കൂർ 21 മിനുട്ടാണ് ഇതിന്റെ റൺടൈം.
ആ വിവാഹാഘോഷത്തിന്റെ സംവിധായകനായി ഗൗതം മേനോനെ നിയമിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ഈ ഡോക്യുമെന്ററി സ്ട്രീമിംഗിന് നെറ്റ്ഫ്ലിക്സുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
2024ൽ നടന്ന നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡോക്യുമെന്ററിയുടെ റൈറ്റ്സ് നേടുന്നതിനായി നെറ്റ്ഫ്ലിക്സ് 25 കോടി രൂപ നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലായത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. തുടർന്ന് 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിൽ ആഢംബരമായ ചടങ്ങുകളോടെ ഇവർ വിവാഹിതരായത്.
വിവാഹ ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് സംബന്ധിച്ച ഒരു സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.