NationalNews

ഹരിയാനയിൽ ബിജെപിക്ക് ലീഡിൽ കേവലഭൂരിപക്ഷം; ജമ്മു കശ്മീരിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം | Haryana Election Result

ഹരിയാനയിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷം പിന്നിട്ടു. 49 സീറ്റിലാണ് ഇപ്പോള്‍ ബിജെപിക്ക് ലീഡ്. കോണ്‍ഗ്രസിന് 35 ഇടത്തേ ലീഡുള്ളൂവെന്നതാണ് സ്ഥിതി.

ഹരിയാനയിൽ ​ഗ്രാമീണ മേഖലയിലെ കുതിപ്പ് ന​ഗരമേഖലയിൽ ആവർത്തിക്കാനാകാതെ പോയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെപി നഡ്ഡ ഹരിയാനയില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് ബിജെപി തുടക്കം കുറിച്ചു.

ജമ്മുകശ്മീരിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ. എൻസി 40 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 7 സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.

ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേയ്ക്ക് വരുമെന്ന സൂചനയായിരുന്നു ആദ്യമുണ്ടായിരുന്നത്. ഹരിയാനയിലെ കൈതാലിൽ കോൺഗ്രസിൻ്റെ യുവനേതാവ് ആദിത്യ സുർജേവാല മുന്നിൽ. ഹരിയാനയിൽ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പിന്നില്‍. കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ഹരിയാനയിലെ ഗാർഹിയിൽ മുന്നിലാണ്.

തൂക്കുസഭയെന്ന എക്സിറ്റ് പോൾ പ്രവചനത്തോട് ചേർന്ന് ജമ്മുകശ്മീർ. ലീഡ് നിലയിൽ ബിജെപിയും നാഷനൽ കോൺഫറൻസും ഒപ്പത്തിനൊപ്പം.ജമ്മുകശ്മീരിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുല്ല ലീഡ് ചെയ്യുന്നു.

ഹരിയാനയിൽ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സൈനി പിന്നിൽ. ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. ഹരിയാനയിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ട് മുന്നിൽ

ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരിൽ തൂക്ക് സഭയാണെന്നുമുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.

രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പിൽ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീർ തിരഞ്ഞെടുപ്പിൽ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.

ഹരിയാനയിൽ കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവൽ അമിത് ഷായുടെ യോഗത്തിൽ നിന്നിറങ്ങി കോൺഗ്രസിൽ വന്ന് കയറിയ അശോക് തൻവറിൻറെ നീക്കമടക്കം തിരിച്ചടിയാകാൻ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *