തിരുവനന്തപുരം: ഇന്ന് രാത്രി സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴത്തക്ക കൂടുതൽ സാധ്യതയെന്ന് മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഘ്യാപിച്ചു. കോട്ടയം, പത്തനംതിട്ട,മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി എന്നി ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം മണ്ണിടിച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും പ്രത്യേക നിർദേശമുണ്ട്. അടുത്ത 5 ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, നദി തീരങ്ങളിലും കടൽ തീരങ്ങളിലും താഴ്ന്ന പ്രദേശത്തു താമസിക്കുന്നവർ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.