യൂടൂബ് ഫോം വീഡിയോ പ്ലാറ്റ്ഫോമായ ഷോർട്ട്സിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നു. ഈ സുപ്രധാന മാറ്റം യൂട്യൂബ് ഉപഭോക്താക്കളുടെ അഭ്യർത്ഥന പ്രകാരമാണ്. ഒക്ടോബർ 15 മുതൽ, നിങ്ങൾക്ക് 3 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട്സ് അപ്ലോഡ് ചെയ്യാം. 15 ന് മുൻപ് അപ്ലോഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഇത് ബാധകമല്ല. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിലുള്ള ഉള്ളടക്കം നിർമ്മിക്കുന്നതിനുമാണ് പുതിയ സമയപരിധി എത്തിക്കുന്നത്.
എന്നാൽ ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്ട്സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കൾക്ക് താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നു. യൂസേഴ്സിന് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചർ ഷോട്സിൽ ലഭ്യമാക്കും. 3 മിനിറ്റ് ഷോർട്ട്സ് ഫീച്ചറിൻ്റെ കൃത്യമായ പതിപ്പ് വരും തീയതികളിലോ, ആഴ്ചകളിലോ മാസങ്ങളിലോ ഉപയോക്താക്കൾക്ക് ഇത് ക്രമേണ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.