ഡല്‍ഹി; ബിജെപിയോട് വീണ്ടും കോമ്പുകോര്‍ക്കാന്‍ അരവിന്ദ് കേജ്‌രിവാള്‍. ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ബിജെപിയുടെ പടിയിറക്കത്തെയും അദ്ദേഹം പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കണമെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു.
ഈ ആവശ്യം നിറവേറ്റുകയാണെങ്കില്‍ കാവി പാര്‍ട്ടിക്ക് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നാണ് പ്രസംഗത്തില്‍ കേജ്‌രിവാള്‍. ബിജെപി എല്ലായിടത്തു നിന്നും പടിയിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.