ടൂർണമെൻ്റിലെ ഏറ്റവും ശക്തരായ സൂപ്പർ ടീം, കിരീട സാധ്യതകൾ കൂടുതലുള്ള സൂപ്പർ ഇലവൻ അതായിരുന്നു ഇന്ത്യൻ പെൺപടയുടെ, t20 യ്ക്ക് മുൻപുള്ള വിശേഷണം. എന്നാൽ എല്ലാം മാറിമറിയാൻ ഒരൊറ്റ മത്സരം കൊണ്ട് സാധിച്ചു, ലോക കപ്പിലെ ആദ്യ മത്സരം തന്നെ വൻ പരാജയമായി മാറി.
ഇനി അങ്ങോട്ട് ഇന്ത്യയ്ക്ക് നില നിൽപ്പിൻ്റെ പോരാട്ടമാണ്. സെമി ഫൈനലിൽ എത്താൻ ഇനിയുള്ള എല്ലാ കളികളും നല്ല രീതിയിൽ ഇന്ത്യൻ വനിതാ ടീം വിജയിക്കണം. ന്യൂസിലാൻഡിനോടേറ്റ കനത്ത തോൽവി പോയിൻ്റ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഇന്ന് പാകിസ്താനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ വനിതാ ടീമിന് കടമ്പകൾ ഒരുപാടാണ്. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിൽ 3 .30 മുതലാണ് മത്സരം. മത്സരം സ്റ്റാർസ്പോർട്സ് ചാനലിലും hot-സ്റ്റാറിലും കാണാം.
സൂപ്പർ സൺഡേയിൽ ആര് വാഴും?
രാജ്യാന്തര t20 യിൽ 15 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടിയത്. അതിൽ 12 തവണയും വിജയം ഇന്ത്യൻ വനിതാ ടീമിനൊപ്പം ആയിരുന്നു. ഇന്ന് പാക്കിസ്ഥാനെതിരെ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക് നോക്ക് ഔട്ടിൻ്റെ സാധ്യത സ്വപ്നം കാണാൻ സാധിക്കു എന്നതും ഹർമ്മൻ പ്രീതിൻ്റെ പെൺപടയെ ഏറെ സമ്മർദ്ദത്തിൽ ആഴ്ത്താൻ സാധ്യതയുണ്ട്.
സമ്മർദ്ദമില്ലാതെ പാക്കിസ്ഥാൻ
ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കു എതിരെ നേടിയ ആധികാരിക വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. ബാറ്റിംഗ് തകർന്നാലും ബോളിംങ് കൊണ്ട് എതിർ ടീമിനെ തകർത്തെറിയാൻ സാധിക്കുമെന്ന് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ തെളിയിച്ചതാണ്.
4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സാതിയ ഇക്ബാലാണ് പാകിസ്താന് വേണ്ടി പോരാട്ടത്തിന് മുൻ നിരയിൽ നിന്നത്. ന്യൂസ്‌ലാൻഡിനു എതിരെ ഇന്ത്യയ്ക്കുണ്ടായ കനത്ത തോൽവിയുടെ ഞെട്ടൽ ഇന്ത്യൻ ക്യാമ്പിൽ ഇതുവരെ വിട്ടുമാറിയിട്ടില്ല.
ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിൽ പോലും ഇന്ത്യ തകർന്നടിഞ്ഞിരുന്നു. ഇനിയൊരു തോൽവി കൂടി നേരിട്ടാൽ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് നിറംമങ്ങും. ഈ പോരാട്ടത്തിൽ ഇന്ത്യ തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം, കന്നിക്കിരീട ലക്ഷ്യം അത്ര വേഗം ഒന്നും വിട്ടുകളയാൻ ഹർമൻ പ്രീതിൻ്റെ പെൺപടയ്ക്കു സാധിക്കില്ല.
സാധ്യത ഇലവൻ
ഇന്ത്യ : ഹർമൻ പ്രീത് കൗർ, സ്‌മൃതി മന്ദനാ, ഷെഫാലി ശർമ്മ,ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്,ദീപ്തി ശർമ്മ ,അരുന്ധതി റെഡ്‌ഡി ,പൂജ വസ്ത്രകാർ, ശ്രെയങ്ക പാട്ടീൽ, ആശാ ശോഭന, രേണുക സിംഗ്, ദയാലാണ് ഹേമലത,രാധ യാദവ്,യാസ്തിക ഭാട്യ ,സജ്ന സജീവൻ.
പാക്കിസ്ഥാൻ : ഫാത്തിമ സന , ആലിയ റിയാസ് ,ഡയാന,ഗുൽ ഫിറോസാ, ഇറാം ജാവെദ്,മുനീബ, നഷ്ശ്ര ,ഉമൈബ, സദാഫ്,സാത്തിയ,സിദ്ര ,സായിദാ,തസ്മിയ ,തുമ്പ് ഹസ്സൻ.