മുതിർന്ന തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിൻ്റെ മകൾ ഗായത്രി (38 ) ഇന്ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അന്ത്യകർമങ്ങൾ ഇന്ന് നടക്കും. മരണസമയത്ത് ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഗായത്രിക്ക് വയറ്റിലെ അസ്വസ്ഥത അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് . പുലർച്ചെ 12:40 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും അത് മരണത്തിലേക്ക് കലാശിക്കുകയുമായിരുന്നു.
ഗായത്രിയുടെ ആകസ്മിക മരണത്തിൽ നാനി, ജൂനിയർ എൻടിആർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ തെലുങ്ക് സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. എനിക്ക് ഏറെ പ്രിയപ്പെട്ട രാജേന്ദ്ര പ്രസാദിൻ്റെ മകൾ ഗായത്രിയുടെ മരണം വളരെ ദുഃഖകരമാണ്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രാജേന്ദ്ര പ്രസാദിനും കുടുംബത്തിനും എൻ്റെ അഗാധമായ അനുശോചനം.” ജൂനിയർ എൻടിആർ എക്‌സിൽ കുറിച്ചു.
“നിങ്ങളുടെ പ്രിയപ്പെട്ട മകൾ ഗായത്രിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്, രാജേന്ദ്രപ്രസാദ് ഗാരു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എൻ്റെ ഹൃദയംഗമമായ അനുശോചനം. നടൻ നവ്ദീപ് സോഷ്യൽ മീഡിയയിൽ ഗായത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
അതേസമയം , മകൾ ഗായത്രിയുടെ അവസ്ഥ അറിയുമ്പോൾ രാജേന്ദ്ര പ്രസാദ് സിനിമാ സെറ്റിലായിരുന്നു.