
CinemaSocial Media
പ്രേക്ഷകരുടെ മനം കവർന്ന്’ച ചധേയ’: ട്രെൻഡിംഗിൽ
സണ്ണി സിംഗും ആദിത്യ സീലും അഭിനയിച്ച ‘അമർ പ്രേം കി പ്രേം കഹാനി’യിലെ ‘ച ചധേയ’ എന്ന ഗാനം പുറത്തിറങ്ങി. സുധീർ യദുവൻഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയങ്ക ആർ ബാലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രസാദ് എസ് ആണ്. ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. സണ്ണി സിംഗ്, ആദിത്യ സീൽ എന്നിവർക്ക് പുറമെ പ്രനൂതൻ ബാൽ, ദീക്ഷ സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹർദിക് ഗജ്ജർ ആണ്. ഇതിനോടകം തന്നെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.