CinemaNationalNews

വനിത സൂപ്പർ ഏജന്റുമാരായി ആലിയയും ശർവരിയും ; ആൽഫ ഡിസംബർ 25 ന്

യാഷ് രാജ് ഫിലിംസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-ത്രില്ലർ ചിത്രമായ ആൽഫയുടെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിതയെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായാണ് യാഷ് രാജ് ഫിലിംസ് ഒരു ചിത്രം ഒരുക്കുന്നത്. ആലിയയും ശർവരിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ വർഷം ക്രിസ്മസിന് തീയറ്ററുകളിലെത്തും.

ആദിത്യ ചോപ്ര നിർമ്മിച്ച്, ശിവ് റവെയിൽ സംവിധാനം ചെയ്യുന്ന ആൽഫ യാഷ് രാജ് ഫിലിംസിന് ഒരു സുപ്രധാന നാഴികക്കല്ല് തന്നെയായിരിക്കും. കാരണം ചിത്രം രണ്ട് വനിതാ സൂപ്പർ ഏജൻ്റുമാരുടെ കഥയാണ് പറയുന്നത്. കൂടാതെ ചിത്രം ആക്ഷൻ, ഡ്രാമ, ട്വിസ്റ്റ് എന്നിവ നിറഞ്ഞതായിരിക്കും. ആലിയ ഭട്ടിന്റെയും ശർവരിയുടെയും കോംബോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടുപേരുടെയും മിന്നും പ്രകടനം കാണാൻ ആരാധകരും വളരെ ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *