CinemaNewsSocial Media

കണ്ണുകളിൽ പ്രണയം നിറച്ച് അർജുൻ ! ശ്രീജുൻ വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് അർജുനും ശ്രീതുവും. ബിഗ് ബോസ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ഇതിനു മാറ്റമൊന്നുമില്ല. താരങ്ങളുടെ ഓരോ വിശേഷങ്ങളും അത്തരത്തിലാണ് ആരാധകർ കൊണ്ടാടുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അർജുനും ശ്രീതുവും ഒന്നിക്കുന്ന മ്യൂസിക്കൽ ഷോർട് സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

മദ്രാസ് മലർ എന്നാണ് മ്യൂസിക്കൽ ഷോർട് സ്റ്റോറിയുടെ പേര്. ഒരു ട്രയിനിന്റെ അന്നൗൺസ്‌മെന്റോടെയാണ് മോഷൻ പോസ്റ്റർ ആരംഭിക്കുന്നത്. മോഷൻ പോസ്റ്ററിൽ സ്കൂട്ടി ഓടിക്കുന്ന ശ്രീതുവിനെയും അതിനു പിന്നിലിരുന്ന് ശ്രീതുവിനെ പ്രണയാതുരമായി നോക്കുന്ന അർജുനെയും കാണാം. വിനീത് ശ്രീനിവാസനാണ് ഗാനത്തിലെ മെയിൽ പോർഷൻ പാടുന്നത് എന്നാണ് മോഷൻ പോസ്റ്ററിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

അജിത് മാത്യുവിന്റെ മ്യൂസിക്കലിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ഷോർട് സ്റ്റോറിയുടെ കഥയ്ക്ക് പിന്നിൽ വിഷ്ണു ശിവ പ്രദീപാണ്. വിനീത് ശ്രീനിവാസനോടൊപ്പം ആര്യ ധയാളാണ് ഫീമെയിൽ പോർഷൻ പാടുന്നത്. യെലോവ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോർട് സ്റ്റോറി സംവിധാനം ചെയ്തിരിക്കുന്നത് മനു ഡാവിൻസിയാണ്. എന്തായാലും ശ്രീജുൻ ആരാധകർക്ക് ആഘോഷരാവ് തന്നെയാണ്. കാരണം നനഞ്ഞ മണ്ണിൽ ഒരു മഴ പെയ്ത അനുഭൂതിയാണ് ഇപ്പോൾ ആരാധകർക്ക് തോന്നുന്നത്. എന്തായാലും പുറത്തുവന്നിരിക്കുന്നത് മോഷൻ പോസ്റ്റർ ആണെങ്കിലും ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. റീലായും സ്റ്റോറിയയായും അത് ആരാധകർ ആഘോഷമാക്കുകയാണ്.

എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ്‌ അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ അവർ പോലുമറിയാതെ അവരുടെ സൗഹൃദം വളരുകയും അത് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്.

ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന അർജുനും ശ്രീതുവും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു അർജുന്റേയും ശ്രീതുവിന്റേയും മറുപടി. അതേസമയം, ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഈ മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിക്ക് വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *