കണ്ണുകളെ ബാധിക്കുന്ന പൊതുവായ രോഗങ്ങൾ; അവയുടെ കാരണവും പരിഹാരങ്ങളും

കണ്ണുകളുടെ വരൾച്ച അഥവാ ഡ്രൈ ഐ പലരും അനുഭവിക്കുന്നതും എന്നാൽ പലരും ഗൗരവമായി എടുക്കാത്തതുമായ ഒരു ആരോഗ്യ പ്രശ്നമാണ്

eyes

കണ്ണുകളുടെ ആരോഗ്യത്തെ കുറിച്ചുള്ള അറിവ് ഇന്നത്തെ ജീവിതരീതിയിൽ വളരെ പ്രധാനമാണ്. ഇതിൽ ഒരു പ്രധാന പ്രധാനമാണ് കണ്ണുകളുടെ വരൾച്ച അഥവാ ഡ്രൈ ഐ പലരും അനുഭവിക്കുന്നതും എന്നാൽ പലരും ഗൗരവമായി എടുക്കാത്തതുമായ ഒരു ആരോഗ്യ പ്രശ്നമാണ് ഇത്. നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കണ്ണുനീർ അത്യന്താപേഷിതമാണ്. കണ്ണുനീരിൻ്റെ ഘടനയിൽ വ്യതാസം ഉണ്ടാവുകയോ, കണ്ണുനീർ കൂടുതലായി ബാഷ്‌പീകരിച്ച് പോകുകയോ ചെയ്യുമ്പോൾ കണ്ണിനു വരൾച്ച ഉണ്ടാകുന്നു.

ലക്ഷണങ്ങൾ തിരിച്ചറിയാം

1) കണ്ണിന് നീറ്റലും തട്ടലും അനുഭവപ്പെടുക
2) ചൊറിച്ചിൽ അനുഭവപ്പെടുക
3) കാഴ്ചയ്ക്കും മങ്ങൽ തോന്നുക
4) കണ്ണിൽ നിന്നും പശ പോലത്തെ ദ്രാവകം ഉണ്ടാവുക
5) കണ്ണിന് ചുവപ്പ് അനുഭവപ്പെടുക വെളിച്ചത്തിൽ നോക്കാൻ പ്രയാസം
6) ചില അവസരങ്ങളിൽ കണ്ണിൽ നിന്നും കണ്ണീര് അമിതമായി വരുന്നതും വരണ്ട കണ്ണുകളുടെ ലക്ഷണമാകാം

കാരണങ്ങൾ മനസ്സിലാക്കാം

  • പ്രായമാകുമ്പോൾ കണ്ണുനീരിന്റെ ഉൽപാത്രം കുറയുന്നു ഇത് കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. ഹോർമോൺ വ്യതിയാനം ഇതിന് കാരണമായേക്കാം.
  • റുമറ്റേയ്ഡ്, ആർത്രൈറ്റിസ്, തൈറോയ്ഡ് രോഗങ്ങൾ പ്രമേഹം.
  • കൺപോളകളെ ബാധിക്കുന്ന ബ്ലെഫറൈറ്റിസ് എന്ന രോഗം.
  • കൺപോളകൾ ഉള്ളിലേക്ക് പുറത്തേക്ക് തിരിഞ്ഞിരിക്കുന്ന അവസ്ഥ
  • അന്തരീക്ഷ മലിനീകരണം, വരണ്ട കാലാവസ്ഥ
  • അധികസമയം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഇമ വെട്ടുന്നതിന്റെ അളവ് കുറയുന്നു.
  • കോണ്ടാക്റ്റ് ലെൻസിന്റെ അധിക ഉപയോഗം
  • കണ്ണിന്റെ ചില ശസ്ത്രക്രിയകൾ
  • ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ
  • അലർജി

രോഗം നിർണയിക്കാം

വരണ്ട കണ്ണ് ആണോ എന്ന് നിർണയിക്കുന്നതിന് നിരവധി പരിശോധനകളുണ്ട്. കൺപോളകളും കണ്ണിൻ്റെ ഉപരിതലവും പരിശോധിക്കുന്നു. കണ്ണുനീരിൻ്റെ ഗുണനിലവാരവും കണ്ണീർ പാളിയുടെ ഘടനയും കണ്ണുനീരിൻ്റെ ഉൽപാദനവും പരിശോധിക്കുന്നു. വരണ്ട കണ്ണുകളുടെ കാരണം കണ്ടെത്തിയാണ് ചികിത്സ നിശ്ചയിക്കുന്നത്.

കൺപോളകളുടെ വീക്കത്തിന് ആൻ്റിബയോട്ടിക്കുകളും ഹോട്ട് കംപ്രസ് കൺപോളകളിൽ ചൂട് കൂടുന്നതും ഫലപ്രദമായേക്കാം. നേത്രപടലം അഥവാ കോർണിയയ്ക്ക് ഉണ്ടാകുന്ന വീക്കം അഥവാ ഇൻഫ്ലമേഷന് ചിലപ്പോൾ വീര്യം കൂടിയ സ്റ്റിറോയ്ഡ് മരുന്നുകളും ആവശ്യമായി വന്നേക്കാം. ഇവ നേത്ര വിദഗ്ധൻ്റെ നിർദ്ദേശപ്രകാരം നിശ്ചിത കാലയളവിൽ ഉപയോഗിക്കുക ചില പ്രത്യേക തരം കോൺടാക്ട് ലെൻസുകളിലും തീവ്രത കൂടിയ വരണ്ട കണ്ണുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. കൺപോളകൾക്ക് ചൂട് നൽകുന്നത് അടിഞ്ഞിരിക്കുന്ന എണ്ണഗ്രന്ഥികളുടെ തടസ്സം മാറ്റുവാൻ. ഇൻറ്റെൻസ് പൾസ്ഡ് ലൈറ്റ് തെറാപ്പി എന്നാ ചികിത്സയും ഇപ്പോൾ തീവ്രത ഏറിയ കണ്ണിലെ വരൾച്ചയുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മരുന്നുകൾ കണ്ണുനീര് അളവ് കൂടാൻ സഹായിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments