ന്യൂയോർക്ക്: വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഭൂമിയിലേക്ക് ആഞ്ഞടിക്കാൻ ഒരുങ്ങി ഭൗമകാന്തിക കൊടുങ്കാറ്റ്. വെള്ളിയാഴ്ച കാറ്റ് ഭൂമിയിൽ പതിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്താലത്തിൽ ദി നാഷണൽ ഓഷ്യാനിക് ആൻ്റ് അറ്റമോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.
ഇന്ന് ഭൂമിയ്ക്ക് തൊട്ടരികിലായി ഭൗമകാന്തിക കൊടുങ്കാറ്റ് എത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. നാളെയോടെ ഇത് ഭൂമിയിലേക്ക് ആഞ്ഞടിക്കും. താരതമ്യേന ശക്തി കൂടിയ കാറ്റാണ് ഇത്. അതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീശിയടിക്കുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് ഇതെന്നാണ് ഗവേഷകർ അറിയിക്കുന്നത്.
ചൊവ്വാഴ്ച സൂര്യനിൽ വലിയ പൊട്ടിത്തെറി സംഭവിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ഭൗമകാന്തിക കൊടുങ്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ ആഞ്ഞ് വീശിയതിൽ ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ കാറ്റാണ് ഇത്. ഈ കാറ്റ് വീശിയടിക്കുന്നതോടെ ഭൂമിയിൽ കനത്ത ആഘാതം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ വിദഗ്ധരുടെ വിലയിരുത്തൽ.
ഭൗമകാന്തിക കൊടുങ്കാറ്റ് നമ്മുടെ പവർ ഗ്രിഡ്ഡുകളെ തകർക്കുന്നു. ഇത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിനും ഭൂമി മുഴുവൻ ഇരുട്ടിലാകുന്നതിനും കാരണം ആകും. ഇതിന് മുൻപ് വീശിയടിച്ച കാറ്റിനെ തുടർന്ന് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഭൗമകാന്തിക കൊടുങ്കാറ്റ് നമ്മുടെ ഉപഗ്രഹങ്ങളെയും തകരാറിൽ ആക്കും. ഈ സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ ബഹിരാകാശ ഗവേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.