സിനിമയിൽ പുരുഷ മേധാവിത്വമെന്ന് പത്മപ്രിയ

സെറ്റിൽ ഒരു സീൻ എടുക്കുമ്പോഴും നടിമാരുടെ അഭിപ്രായം ചോദിക്കുന്നില്ല

PadmaPriya

സിനിമ മേഖലയിൽ സ്ത്രീകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും, ഇന്നത്തെ സിനിമാ വ്യവസായത്തിൽ പുരുഷന്മാർക്കാണ് മേധാവിത്വം എന്നും പ്രശസ്ത നടി പത്മപ്രിയ അഭിപ്രായപ്പെട്ടു. നടന്മാരാണ് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നത്, കൂടാതെ അവരുടെ കഥകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും അവർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

സ്ത്രീ മേധാവിത്വമുള്ള സിനിമകൾ ഇപ്പോഴും വളരെ കുറവാണെന്ന് പത്മപ്രിയ. സെറ്റിൽ ഒരു സീൻ എടുക്കുമ്പോഴും നടിമാരുടെ അഭിപ്രായം ചോദിക്കുന്നില്ല. തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ, എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു സംവിധായകൻ തന്നെ തല്ലിയതായും പത്മപ്രിയ വ്യക്തമാക്കി.

2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ, നിർമാണം, സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പൂജ്യമായിരുന്നുവെങ്കിലും, 2023ൽ ഇത് മൂന്ന് ശതമാനമായി ഉയർന്നതായും വ്യക്തമാക്കി. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി.

2017ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവം നേരിട്ടതിനെ തുടർന്നാണ് നിയമ സഹായം, കൗൺസിലിംഗ് എന്നിവയ്ക്കായി ചിന്തിക്കാൻ തുടങ്ങിയത് എന്നും പത്മപ്രിയ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments