2024 രണ്ടാം പകുതി ആയപ്പൊളേക്കും ടെക് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു തുടരുന്നു. IBM അവരുടെ തൊഴിൽ ശക്തി പുനഃ സന്തുലനം ശ്രമത്തിന്റെ പുതിയ റൗണ്ട് പിരിച്ചുവിടൽ ആരംഭിച്ചു. കോർപറേറ്റ് സപ്പോർട്ട് എന്നി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മൈക്രോസോഫ്റ്റ് ഗെയിമിംഗ് എന്നി വിഭാഗത്തിൽ നിന്നും 650 ജീവനക്കാരെ പിരിച്ചുവിട്ടു.
DOZEE, WE TRANSFER, എന്നി ചെറിയ സ്റ്റാർട്ടപ്പുകൾ പോലും നഷ്ടം കുറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടലുകൾ നടത്തിയിരുന്നു. വൻകിട ചെറുകിട മേഖലകളെ സ്വാധീനിക്കും വിധം വിവിധ സാങ്കേതിക മേഖലകളിൽ ഉടനീളം ഈ വെട്ടിക്കുറവുകൾ വ്യാപിക്കുന്നു. സിസ്കോയിൽ രണ്ടാംഘട്ട പിരിച്ചുവിടലുകളെ തുടർന്ന് ഓഗസ്റ്റിൽ. 7% തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ഇത് ഏകദേശം 5600 ജീവനക്കാരെ ബാധിക്കുകയുണ്ടായി. ഫെബ്രുവരിയിൽ 4000ത്തോളം പിരിച്ചുവിട്ടതിന് ശേഷമാണ് ഇപ്പോൾ അടുത്ത പിരിച്ചുവിടൽ. എന്നാൽ വളർച്ച അവസരങ്ങളിലും കാര്യക്ഷമതയിലും നിക്ഷേപം സുഗമമാക്കുമെന്ന് ന്യായായികരിച്ചുകൊണ്ടാണ് സിസ്കോ പ്രസ്താവന ഇറക്കിയത്.
എക്സ്ബോക്സ് ഡിവിഷനിലെ 650 ജീവനക്കാരെ മൈക്രോസോഫ്ട് പിരിച്ചുവിട്ടു. മൈക്രോസോഫ്ട് അതിന്റെ ഗെയിമിംഗ് ബിസിനെസ്സിൽ നിന്ന് 650 ജീവനക്കരെ പിരിച്ചുവിടുന്നു. പ്രാഥമികമായി കോർപറേറ്റ് സപ്പോർട്ടുകൾ റോളുകൾ പിരിച്ചുവിടലുകൾ ഗെയിം റദ്ദാക്കലുകളെയോ സ്റ്റുഡിയോ അടച്ചുപൂട്ടലുകളെയോ ബാധിക്കില്ല. എക്സ്ബോക്സ് കൺസോൾ വിൽപ്പന കുത്തനെ ഇടിഞ്ഞു എങ്കിലും ആക്ടിവിഷൻ ബ്ലിസ്ആർഡിന്റെ ഏറ്റെടുക്കൽ കാരണം കൂടുന്നുണ്ട്.
അതെ സമയം ഡെൽ ടെക്‌നോളജിസും 2024 ആളുകളെ പിരിച്ചുവിടാൻ പദ്ധതി ഇടുന്നുണ്ട് സാമ്പത്തികമായ കാരണങ്ങളാണ് ഇതിന് പിന്നിൽ. എന്നാൽ കമ്പനി തങ്ങളുടെ ഐ സെർവർ ബിസിനസ് വളർത്തുന്നതിനാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാൽ തുടക്കത്തിൽ ഇത് നിക്ഷേപകരെ ആവേശഭരിതർ ആക്കി എങ്കിലും വില കൂടിയ കമ്പ്യൂട്ടർ ചിപ്പുകൾ ഒരു വെല്ലുവിളിയാകുന്നു. സ്മാർട്ഫോൺ ചിപ്പ് മേക്കർ ആയ കിയാൽക്കോം ഈ വര്ഷം അവസാനം 226 ജീവനക്കാരെയാണ് സാന്റിയാഗോയിൽനിന്ന് പിരിച്ചുവിടാൻ പദ്ധതിയിടുന്നത് ഒരു വർഷത്തിന് ഉള്ളിൽ 1250 തൊഴിലാളികൾ മാത്രം ഇവരുടെ കമ്പനിയിലാക്കുക എന്നതാണ് ലക്‌ഷ്യം.
udamy തൊഴിലാളികളെ പകുതിയായി കുറയ്ക്കാനാണ് നീക്കമിടുന്നത്. ഹൈടെക് സിറ്റിയിൽ തൊഴിലാളികളുടെ എണ്ണം കുറക്കുകയും എന്നാൽ റൂറൽ ഏരിയ കളിൽ തൊഴിലാളികളുടെ എണ്ണം കൂട്ടുകയും എന്നതാണ് ഇവരുടെ ലക്‌ഷ്യം. അതേസമയം WeTransfer എന്ന കമ്പനി ഏറ്റെടുത്തതിനു ശേഷം ജീവനക്കാരിൽ 75% പേരെ പിരിച്ചുവിടാൻ ബെൻഡിംഗ് സ്പൂണുകൾ പദ്ധതിയിടുന്നുണ്ട്. കമ്പനി ലാഭകരമായി പ്രവർത്തിപ്പിക്കുക എന്നതാണ് പിന്നിലെ ലക്ഷ്യം. ഇവയെ കൂടാതെ ഹെൽത് സ്റ്റാർട്ടപ്പ് ആയ ഡോസിയും സാമ്പത്തിക ബാത്യത ഒഴിവാക്കാൻ 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ഡോസി ഇന്ത്യയിൽ ഉടനീളം വളർച്ച പ്രാപിച്ച കമ്പനി ആണെങ്കിലും വരുമാന വളർച്ച കുറവാണ് അതിനാൽ ഉ എസ് ലേക്കും മറ്റ് അന്താരഷ്ട്ര മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് ഡോസി ലക്ഷ്യമിടുന്നത്.