ശക്തമായ മത്സരങ്ങളാണ് ഈ അടുത്ത കാലത്തായി ടെലികോം മേഖലകളിൽ നടക്കുന്നത്. ഇപ്പോൾ ഇതാ പൊതുമേഖലാ നെറ്റ് വർക്കായ ബി എസ് എൻ എൽ പുതിയ റീചാർജ് പ്ലാനുകളുമായി എത്തി വരിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ബിഎസ്എൻഎല്ലിൻറെ 91 രൂപയുടെ റീച്ചാർജ് പ്ലാൻ.
ഈ പ്ലാനിനൊപ്പം കോളും എസ്.എം.എസും ലഭ്യമല്ല. മറിച്ച് 90 ദിവസത്തേക്ക് സിം ആക്റ്റിവേഷൻ നിലനിൽത്താനാണ് ഈ റീച്ചാർജ് പ്ലാൻ സഹായിക്കുക. ഉപയോഗിക്കാതിരുന്നാൽ സിം കാർഡ് പ്രവർത്തനരഹിതമാകുമോ എന്ന പേടി ഇനി വേണ്ട. ഇങ്ങനെയൊക്കെ ആണെങ്കിലും കോൾ ഡാറ്റാ സേവനങ്ങൾ നമുക്ക് ലഭിക്കില്ല.
അതേസമയം ജൂലൈ ആദ്യം സ്വകാര്യ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ പഴയ നിരക്കുകളിൽ തുടരുകയാണ്. അതിനാൽ തന്നെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ-ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികൾ നിന്ന് ഏറെ ഉപഭോക്താക്കളെ നേടാൻ ബി.എസ്.എൻ.എല്ലിനായി.