നടൻ രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 73കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചെന്നൈ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രജനികാന്ത് കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു . നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അവർ സ്ഥിരീകരിച്ചു.
ഡോക്ടർമാരുടെ സംഘം താരത്തെ നിരീക്ഷിച്ചു വരികയാണെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. കാർഡിയോളജിസ്റ്റ് ഡോ. സായ് സതീഷിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധന നടപടിക്രമങ്ങൾ ചൊവ്വാഴ്ച കാത്ത് ലാബിൽ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.