ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിക്ക് 204.66 കോടിയുടെ ആസ്തി. എൻ.എസ്.എസ് പ്രസിഡന്‍റ് ഡോ. എം. ശശികുമാർ അവതരിപ്പിച്ച ഇൻകം ആൻഡ് എക്‌സ്‌പെന്‍റിച്ചർ സ്റ്റേറ്റ്മെന്‍റും ബുക്ക് വാല്യുവും അനുസരിച്ചാണ് 204,66,86,646 രൂപയുടെ സ്വത്തുള്ളത്.
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനങ്ങളാണ് സംഘടനയുടെ മൂലധനം എന്നും എൻഎസ്എസിന്റെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ സ്ഥാപനങ്ങളാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
മുന്നിരിപ്പ് ഉൾപ്പെടെ 142.88 കോടി രൂപ വരവും 128.95 കോടി രൂപ ചെലവും 13.93 കോടി രൂപ നീക്കിയിരിപ്പും 20.14 കോടി രൂപ റവന്യൂ മിച്ചവുമാണുള്ളത്. ഇതുസംബന്ധിച്ച ബാക്കിപത്രവും റിപ്പോർട്ടും നായർ സർവിസ് സൊസൈറ്റിയുടെ 2023-24 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കും ബാക്കിപത്രവും തിങ്കളാഴ്ച ചേർന്ന ബാക്കിപത്രസമ്മേളനം അംഗീകരിച്ചു.
എൻ.എസ്.എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്സ് റിപ്പോർട്ട് ചർച്ചകൾക്കുശേഷം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ച ഔദ്യോഗികപ്രമേയങ്ങളും യോഗം പാസാക്കി.