സ്പേസ് എക്സ് ക്രൂ -9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

ഇന്ത്യൻ സമയം രാത്രി 7.04 നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്.

space x

വാഷിംഗ്ടൺ: നിക്ക് ഹേഗും, അലക്സാണ്ടർ ഗൂർബുണോഫും ഐ എസ് എസിൽ വിജയകരമായി ഡോക് ചെയ്തു. ബഹിരകാശ നിലയത്തിൽ കുരുങ്ങി കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽറോമിനേയും തിരികെ എത്തിക്കുന്നതിനായാണ് സ്പേസ് എക്സ് ക്രൂ സംഘാംഗങ്ങളായ ഇവർ ശ്രമിക്കുന്നത്. മാസങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പദ്ധതികൾ തയ്യാറാകുന്നത്.

ഇന്ത്യൻ സമയം രാത്രി 7.04 നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. സുനിത വില്യംസിന്റെ നേതൃത്വത്തിൽ ബഹിരകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. നിലവിൽ ബഹിരകാശ നിലയത്തിൽ ഉള്ളവരുടെ എണ്ണം 11 ആയി ഉയർന്നിട്ടുണ്ട്. ക്രൂ 8 അംഗങ്ങൾ ഒക്ടോബർ ആദ്യം തന്നെ ഭൂമിയിലേക്ക് മടങ്ങും. ഇവരുടെ മടക്കയാത്രക്ക് മുടക്കമായി നിന്നിരുന്നത് സ്റ്റാർ ലൈൻ പേടകത്തിലെ തകരാർ മൂലം ആയിരുന്നു.

സുഗമായി നാല് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന പേടകത്തിലാണ് നിക്കും അലക്സാണ്ടാരും യാത്ര ചെയ്തത്. മടക്കയാത്രയിൽ സുനിത വില്യംസിനെയും ബുച്ച് വിൽറോമിനേയും തിരികെ കൂട്ടുന്നതിൻ്റെ ഭാഗമായിട്ടാണ് രണ്ട് സീറ്റുകൾ ഒഴിച്ചിട്ടത്. ജൂൺ മാസം 10 ദിവസത്തെ ബഹിരികാശ യാത്രയ്ക്കായി ഇരുവരും യാത്ര ആരംഭിച്ചതായിരുന്നു. ഇവരുടെ യാത്ര തടസ്സം ആയിരുന്നത് സ്റ്റാർ പേടകത്തിലെ തകരാർ മൂലം ആയിരുന്നു. ഇവർ മടക്കയാത്ര ഫെബ്രുവരിയിൽ ആയിരിക്കും. സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയുമായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്ത്വം പരിഗണിച്ച് പേടകം ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments