പൊളിറ്റ് ബ്യൂറോയുടെ കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്ക് പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെ കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കാരാട്ട് ഇടക്കാല കോര്‍ഡിനേറ്ററായിട്ടാണ് നിയമിതനാകുന്നത്.ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് ഇടതുപാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.
സെപ്തംബര്‍ 12നായിരുന്നു തന്റെ 72-ആം വയസ്സില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി, പൊളിറ്റ് ബ്യൂറോയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി സഖാവ് പ്രകാശ് കാരാട്ടിനെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് വരെ ഇടക്കാല ക്രമീകരണമെന്ന നിലയില്‍ തീരുമാനിച്ചു. 2025 ഏപ്രിലില്‍ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.