നെഹ്‌റു ട്രോഫിയിൽ കപ്പടിച്ച് കാരിച്ചാൽ ചുണ്ടൻ

നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ മാറ്റുരച്ചത്.

Nehru Trophy

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൽ വാശിയേറിയ മത്സരത്തിൽ കപ്പ് നേടി കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. പുന്നമട കായലിൽ നടന്ന ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. ഫോട്ടോ ഫിനിഷിൽ വിയപുരം ചുണ്ടനെ മറികടന്നത്.ന്നാണ് കാരിച്ചാൽ ചുണ്ടൻ കിരീടം ഉറപ്പിച്ചത്.

ഇത്തവണ കിരീടം നേടിയതോടെ കരിച്ചാൽ നേടുന്ന 16 മത് കിരീടമായി. നാളുകളായി കാത്തിരുന്ന ജലോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ ചൂണ്ടൻ ഒന്നാമതെത്തിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങൾ.

നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ മാറ്റുരച്ചത്. 19 ചുണ്ടൻ വള്ളങ്ങളുൾപ്പെടെ 72 കളിവള്ളങ്ങൾ നെഹ്‌റു ട്രോഫിയിൽ പങ്കാളികളായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments